പുതിയ കാഴ്ചകള്‍ക്കുവേണ്ടിയാണ്
ഞാനെന്‍റ്റെ കണ്ണുകള്‍,
പുഴയുടെ ആഴങ്ങളിലേയ്ക്ക് പറിച്ചെറിഞ്ഞത്.
താഴേയ്ക്കടിഞ്ഞ കണ്ണുകള്‍,
കിനാവള്ളികളുടെ വഴുക്കന്‍ കൈകള്‍ പിടിച്ച്
ലോകം കാണാനിറങ്ങി.
ആദ്യം പോയത് മാംസചന്തയിലേയ്ക്ക്.
നിറവും മണവും അവിടെ തൂക്കിവിറ്റ് ,
അടിമച്ചന്തയിലേയ്ക്ക് നടക്കുമ്പോഴും
വഴുവഴുപ്പ് വഴികാട്ടിയായി.
ബാക്കി നീര് അവിടെ വിറ്റു.
അവശേഷിച്ചത് ,മെടിക്കല്‍ കോളേജിനു തീറെഴുതി.
പുതിയകാഴ്ചകള്‍ കണ്ടു വരുന്ന കണ്ണുകള്‍ക്കുവേണ്ടി
വെള്ളത്തില്‍ പരതി ,
കരയിലിപ്പോഴും ഞാന്‍ ഇരിപ്പുണ്ട്...
ഞാനെന്‍റ്റെ കണ്ണുകള്‍,
പുഴയുടെ ആഴങ്ങളിലേയ്ക്ക് പറിച്ചെറിഞ്ഞത്.
താഴേയ്ക്കടിഞ്ഞ കണ്ണുകള്‍,
കിനാവള്ളികളുടെ വഴുക്കന്‍ കൈകള്‍ പിടിച്ച്
ലോകം കാണാനിറങ്ങി.
ആദ്യം പോയത് മാംസചന്തയിലേയ്ക്ക്.
നിറവും മണവും അവിടെ തൂക്കിവിറ്റ് ,
അടിമച്ചന്തയിലേയ്ക്ക് നടക്കുമ്പോഴും
വഴുവഴുപ്പ് വഴികാട്ടിയായി.
ബാക്കി നീര് അവിടെ വിറ്റു.
അവശേഷിച്ചത് ,മെടിക്കല്‍ കോളേജിനു തീറെഴുതി.
പുതിയകാഴ്ചകള്‍ കണ്ടു വരുന്ന കണ്ണുകള്‍ക്കുവേണ്ടി
വെള്ളത്തില്‍ പരതി ,
കരയിലിപ്പോഴും ഞാന്‍ ഇരിപ്പുണ്ട്...