Tuesday, May 10, 2011

പുതിയ കാഴ്ചകള്‍

പുതിയ കാഴ്ചകള്‍ക്കുവേണ്ടിയാണ്‌
ഞാനെന്‍റ്റെ കണ്ണുകള്‍,
പുഴയുടെ ആഴങ്ങളിലേയ്ക്ക്‌ പറിച്ചെറിഞ്ഞത്‌.
താഴേയ്ക്കടിഞ്ഞ കണ്ണുകള്‍,
കിനാവള്ളികളുടെ വഴുക്കന്‍ കൈകള്‍ പിടിച്ച്‌
ലോകം കാണാനിറങ്ങി.
ആദ്യം പോയത്‌ മാംസചന്തയിലേയ്ക്ക്‌.
നിറവും മണവും അവിടെ തൂക്കിവിറ്റ്‌ ,
അടിമച്ചന്തയിലേയ്ക്ക്‌ നടക്കുമ്പോഴും
വഴുവഴുപ്പ്‌ വഴികാട്ടിയായി.
ബാക്കി നീര്‌ അവിടെ വിറ്റു.
അവശേഷിച്ചത്‌ ,മെടിക്കല്‍ കോളേജിനു തീറെഴുതി.
പുതിയകാഴ്ചകള്‍ കണ്ടു വരുന്ന കണ്ണുകള്‍ക്കുവേണ്ടി
വെള്ളത്തില്‍ പരതി ,
കരയിലിപ്പോഴും ഞാന്‍ ഇരിപ്പുണ്ട്‌...

8 comments:

  1. "കണ്മഷി" നല്ല പേര്, പൊടിപിടിച്ച കാഴ്ചകള്‍ കണ്ടു കണ്ണ് കടിക്കുമ്പോള്‍ സമൂഹത്തിനു ഒരാശ്വാസമാകട്ടെ ഈ കണ്മഷി.
    തുടക്കം നന്നായി. തുടരുക

    സ്നേഹാഭിവാദ്യങ്ങള്‍

    ശങ്കരന്‍

    ReplyDelete
  2. അഭിവാദ്യങ്ങള്‍ക്ക്‌ നന്ദി ശങ്കരേട്ടാ...

    ReplyDelete
  3. "കരയിലിപ്പോഴും ഞാന്‍ ഇരിപ്പുണ്ട്‌"
    ആ തോന്നലാണ് ഓരോ കവിതയും...

    ReplyDelete
  4. ഒരുപാട് പുതിയ കാഴ്ചകള്‍ ഇനിയും കവിതകളായി പടികടന്ന് എത്തട്ടെ...ആശംസകള്‍

    ReplyDelete
  5. പറിച്ചെറിഞ്ഞ കണ്ണുകളൂടെ സ്ഥാനത്തെ അന്ധത തന്നെയാണ് നല്ലത്....ഇരുട്ടിനെയെങ്കിലും പ്രണയിക്കാമല്ലോ....

    ReplyDelete
  6. kanmashiku ellavidha asamsakalum nerunnu

    ReplyDelete
  7. ആശംസകള്‍............. മനസ്സ് നിറഞ്ഞ സ്നേഹാഭിവാദ്യങ്ങളും നേരുന്നു....
    ......

    ReplyDelete