Tuesday, May 10, 2011

കൃഷി

അരി വാങ്ങാന്‍ പോവുന്ന വഴിയ്ക്കു വച്ചാണ്‌ പാടത്തെ പുതിയ കൃഷി കണ്ടത്‌.കഴിഞ്ഞ വര്‍ഷം വയലിലെ നെല്ലെല്ലാം നശിച്ച്‌ ആത്മഹത്യയ്ക്കു നില്‍ക്കുമ്പോഴാണ്‌,മൂന്നിലൊന്നു വിലയ്ക്കാണെങ്കിലും ഈ പാടം സര്‍ക്കാര്‍ ഏറ്റെടുത്തത്‌..അതുകൊണ്ടെന്താ സ്വന്തമായൊരു വീടുണ്ടായി..

ഇത്തവണ സര്‍ക്കാര്‍ കൃഷി ഇറക്കുകയാണ്‌. പാടത്ത്‌ ടാര്‍ വിതയ്ക്കും, വികസനം കൊയ്യും. നാട്‌ വികസനത്തിന്‍റ്റെ പാതയിലാകും..

വികസനം എന്തുകൊണ്ടും നല്ലതല്ലേ.ഇഷ്ടം പോലെ ജോലിസാധ്യത,സാമ്പത്തികഭദ്രത.. ഇതൊക്കെ എം. എല്‍.എ പറഞ്ഞു തന്നതാണ്‌.. ഇപ്പൊത്തന്നെ അരിയ്ക്കു വില കിലോയ്ക്ക്‌ 32.വികസനം വന്നാല്‍ അരിയുടെ വില 50 ആയാലും അയല്‍ സംസ്ഥാനങ്ങളില്‍നിന്നും അരി വാങ്ങി വിലക്കുറവിനു തരും സര്‍ക്കാര്‍..

എന്നാലും ഇപ്പൊഴത്തെ വില ശരിയ്ക്കും കട്ടി തന്നെ.. വേഗം ഈ കൃഷി ഒന്നു കൊയ്യാറായാല്‍ മതിയായിരുന്നു..

2 comments: